'മുഖ്യമന്ത്രി' ഒഴിവാക്കി: ഫലം വരാനിരിക്കെ പിണറായി വിജയന്റെ ഫേസ്ബുക്ക് ബയോയില്‍ മാറ്റം

MAY 3, 2026, 9:03 PM

തിരുവനന്തപുരം: വോട്ടെണ്ണല്‍ നടക്കാനിരിക്കെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ . ഫേസ്ബുക്ക് ബയോയില്‍ നിന്ന് 'മുഖ്യമന്ത്രി' എന്ന പദവി ഒഴിവാക്കി 'പോളിറ്റ് ബ്യൂറോ മെമ്പര്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)' എന്നാണ് മാറ്റിയിരിക്കുന്നത്. കൂടാതെ 'ചീഫ് മിനിസ്റ്റേഴ്‌സ് ഓഫീസ് കേരള' എന്ന ഔദ്യോഗിക പേജില്‍ നിന്ന് മുഖ്യമന്ത്രിയുടെ ചിത്രം മാറ്റി സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്രയാക്കി മാറ്റിയിട്ടുമുണ്ട്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായോ അല്ലെങ്കില്‍ ഭരണമാറ്റത്തിനുള്ള സാധ്യത കണക്കിലെടുത്താണോ പിണറായി വിജയന്റെ ബയോ മാറ്റം എന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

ഫലം പുറത്തുവരുന്നതോടെ മാത്രമേ ഈ മാറ്റങ്ങളുടെ രാഷ്ട്രീയ മാനം വ്യക്തമാവുകയുള്ളൂ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam