പെരുന്നാൾ വിപണി ലക്ഷ്യമിട്ട് കോഴിയിറച്ചി വില കുതിക്കുന്നു

MARCH 19, 2026, 12:20 AM

കാസർഗോഡ്: പെരുന്നാൾ വിപണി ലക്ഷ്യമിട്ട് കോഴിവില കുതിച്ചുയർന്നു.ഇന്ന് ചില്ലറ വിൽപന വില കിലോക്ക് 175 രൂപയാണ്.വില ഇനിയും കൂടാനാണ് സാധ്യതയെന്ന് ചില്ലറകച്ചവടക്കാർ പറയുന്നുണ്ട്.

കാസർകോട്, മൊഗ്രാൽപുത്തൂർ, കുമ്പള, മൊഗ്രാൽ, ആരിക്കാടി എന്നിവിടങ്ങളിലൊക്കെ 170 മുതൽ 180 രൂപയാണ് വില. ചിലയിടങ്ങളിൽ കച്ചവടം പിടിക്കാൻ കോഴിക്കട ഉടമകൾ ഫാമുകളിൽ നിന്ന് നേരിട്ട് കോഴി ഇറക്കി വില കുറച്ചുനൽകുന്നുണ്ട്.

അതേസമയം, റമദാൻ സീസണിൽ ആവശ്യത്തിന് മത്സ്യങ്ങൾ ലഭിക്കാതെപോയതാണ് കോഴിക്ക് വില കൂട്ടാൻ കാരണമായത്.പെരുന്നാൾ അടുക്കുമ്പോൾ കോഴിവില 200ലെത്തുമെന്ന് കച്ചവടക്കാർ സൂചന നൽകുന്നുമുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam