കെ സുധാകരൻ പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വെറും വാർത്തയാണെന്ന് രമേശ്‌ ചെന്നിത്തല 

MARCH 19, 2026, 12:44 AM

ആലപ്പുഴ: കെ സുധാകരൻ പാർട്ടി വിടുമെന്ന് കരുതുന്നില്ലെന്നും പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വെറും വാർത്തയാണെന്നും കോൺ​ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. 

സ്ഥാനാർഥി പട്ടിക എന്താണെങ്കിലും ഇന്ന് പുറത്ത് വരും. കുറച്ചു സീറ്റിൽ കൂടി തീരുമാനമാകാനുണ്ട്. യുഡിഎഫിന് അനുകൂല രാഷ്ട്രീയ സാഹചര്യമാണുള്ളത്. 

രാവിലെ കെ സുധാകരൻ വിളിച്ചിരുന്നു. പാർട്ടി വിടുമെന്ന് വിശ്വാസമില്ലെന്നും ചെന്നിത്തല പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

vachakam
vachakam
vachakam

പെട്ടെന്ന് ഇലക്ഷൻ വരുമെന്ന് കരുതിയില്ല. എംപിമാരുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണ്. കോൺ​ഗ്രസിന്റെ പ്രോസസ് ഉണ്ട്.

സിപിഎം പോലെ ഒരു പ്രാദേശിക പാർട്ടിയല്ല കോൺ​ഗ്രസ്. നടപടിക്രമങ്ങൾ പാലിച്ചേ ലിസ്റ്റ് വരൂ. ഇലക്ഷൻ പെട്ടെന്ന് വന്നതാണ് പ്രശ്നമെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. ജി സുധാകന്റെ എഫ്ബി പോസ്റ്റ്‌ വായിക്കണം. നിലപാട് വ്യക്തമാകുമെന്നും ജി സുധാകരന് പിന്തുണ വേണോ എന്നത് ഇന്ന് തീരുമാനിക്കുമെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam