കുംഭമേളയിലെ വൈറൽ താരമായ മൊണാലിസയ്ക്ക് കേരളത്തില്‍ മാംഗല്യം

MARCH 11, 2026, 6:20 AM

തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ താരമായ സുന്ദരി മൊണാലിസയ്ക്ക് കേരളത്തിൽ പ്രണയസാഫല്യം.മൊണാലിസയ്ക്കും മഹാരാഷ്ട്രാ സ്വദേശി ഫര്‍ഹാനും വിവാഹത്തിന് വഴിയൊരുക്കിയിരിക്കുകയാണ് കേരളാ പൊലീസ്.

ഒന്നര വര്‍ഷം മുമ്പാണ് മധ്യപ്രദേശ് ഇന്‍ഡോര്‍ സ്വദേശിയായ മൊണാലിസയും മഹാരാഷ്ട്ര സ്വദേശി ഫര്‍മാനും ഫേസ്ബുക്ക് വഴി പ്രണയത്തിലാകുന്നത്. വീട്ടുകാർ എതിർത്തതോടെ ഇരുവർക്കും ഒരുമിച്ച് ജീവിക്കാൻ മറ്റ് വഴികൾ ഇല്ലാതെയായി.തുടര്‍ന്ന് പൂവാറിൽ സിനിമ ഷൂട്ടിങ്ങിനെത്തിയ മൊണാലിസയുമായി മഹാരാഷ്ട്ര സ്വദേശി ഫർമാന്‍ തമ്പാനൂര്‍ സ്റ്റേഷനിലെത്തുകയായിരുന്നു. 

അച്ഛനിൽ നിന്ന് രക്ഷിക്കണമെന്ന പരാതിയുമായാണ് മൊണാലിസ തിരുവനന്തപുരത്ത് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടിയത്.തന്റെ അച്ഛൻ മറ്റൊരു വിവാഹം ആലോചിക്കുന്നുണ്ടെന്നും, എന്നാൽ ഇതരമതസ്ഥനായ ഫർമാനൊപ്പം ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും മൊണാലിസ പൊലീസിനോട് വെളിപ്പെടുത്തി. 

vachakam
vachakam
vachakam

തുടർന്ന്, മൊണാലിസയുടെ പിതാവ് ജയ് സിങ് ഭോസ് ലയെ തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. മോണാലിസയ്ക്ക് 18 വയസ് പൂർത്തിയായ സാഹചര്യത്തിൽ, സ്വന്തം ഇഷ്ടപ്രകാരം ആരെ വിവാഹം കഴിക്കണമെന്നും ആർക്കൊപ്പം ജീവിക്കണമെന്നും തീരുമാനിക്കാനുള്ള നിയമപരമായ അവകാശം അവർക്കുണ്ടെന്ന് പൊലീസ് വീട്ടുകാരെ ബോധ്യപ്പെടുത്തി.അതേസമയം, ഇന്ന് വൈകീട്ട് തന്നെ വിവാഹം നടക്കുമെന്നാണ് പുറത്തുവരുന്ന വിവരം.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam