കൊച്ചി: യാക്കോബായ സഭയുടെ പരമാധ്യക്ഷന്‍ പുതിയ ശ്രേഷ്ഠ കാതോലിക്കാ ബാവായായി ജോസഫ് മാര്‍ ഗ്രിഗോറിയോസിനെ വഴിക്കുന്ന ചടങ്ങ് നാളെ നടക്കും. ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ അച്ചാനെയിലെ സെന്റ് മേരീസ് പാത്രിയര്‍ക്കാ കത്തീഡ്രലില്‍ ഇന്ത്യന്‍ സമയം രാത്രി 8:30 നാണ് ചടങ്ങ്.
യാക്കോബായ സഭാംഗങ്ങളുടെ പ്രതിനിധിസംഘവും മാര്‍ത്തോമ്മാ സഭയുടെ ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്തയും ഇവിടെയെത്തിയിട്ടുണ്ട്. ചടങ്ങുകള്‍ക്ക് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയാണ് കാര്‍മികത്വം വഹിക്കുക. യാക്കോബായ സഭയുടേതടക്കം സിറിയന്‍ ഓര്‍ത്തഡോക്സ് സഭയിലെ മറ്റു മെത്രാപ്പൊലീത്തമാര്‍ സഹകാര്‍മികരാകും.
കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിസംഘവും ചടങ്ങുകളില്‍ പങ്കെടുക്കും.മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിസംഘവും ബെയ്റൂട്ടിലെത്തും. കേരളത്തില്‍ നിന്നു നാനൂറോളം പേര്‍ ചടങ്ങുകളില്‍ പങ്കെടുക്കുമെന്നാണു കരുതുന്നത്.
ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കാലം ചെയ്തതിനെ തുടര്‍ന്നാണ് ജോസഫ് മാര്‍ ഗ്രിഗോറിയോസിനെ പുതിയ കാതോലിക്ക ബാവയായി തെരഞ്ഞെടുത്തത്. നിലവില്‍ മലങ്കര മെത്രാപ്പൊലീത്തയായിരുന്നു.ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ വില്‍പത്രത്തില്‍ തന്റെ പിന്‍ഗാമിയായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയെ പ്രഖ്യാപിച്ചിരുന്നു.
മുളന്തുരുത്തി സ്രാമ്പിക്കല്‍ പള്ളിത്തട്ട ഗീവര്‍ഗീസ് സാറാമ്മ ദമ്പതികളുടെ ഇളയ മകനായി 1960 നവംബര്‍ 10നാണ് മാര്‍ ഗ്രിഗോറിയോസ് ജനിച്ചത്. 1984 മാര്‍ച്ച് 25ന് വൈദികനായത്. 1994 ജനുവരി 16 ന് മെത്രാഭിഷിക്തനായി. യൂണിവേഴ്‌സിറ്റി ഓഫ് ഡബ്ലിനില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ഗവേഷണ ബിരുദം നേടിയിട്ടുണ്ട്. സഭാ സുന്നഹദോസ് സെക്രട്ടറിയായിരുന്ന ഇദ്ദേഹം 2019 ല്‍ സഭയുടെ മെത്രാപ്പോലിത്തന്‍ ട്രസ്റ്റിയായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്