പൊതു റോഡ് കയ്യേറി തടസം സൃഷ്ടിച്ചു; കണ്ണൂരിൽ ഇന്നലെ നടന്ന എസ്എഫ്ഐ മാർച്ചിൽ ജില്ലാ സെക്രട്ടറി ഉൾപ്പെടെ 2000ത്തിലേറെ പ്രവർത്തകർക്ക് എതിരെ കേസ്

JULY 24, 2026, 1:15 AM

കണ്ണൂർ: വിദ്യാർഥികൾക്കെതിരായ ഡൽഹി പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂരിൽ ഇന്നലെ നടന്ന എസ്എഫ്ഐ മാർച്ചിൽ എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ഉൾപ്പെടെ 2000ത്തിലേറെ പ്രവർത്തകർക്ക് എതിരെ കേസെടുത്ത് പോലീസ്.

പൊതുമുതൽ നശിപ്പിച്ചതിനും, പൊതു റോഡ് കയ്യേറി തടസം സൃഷ്ടിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ജലപീരങ്കി വാഹനത്തിന് കേടുപാട് വരുത്തിയതിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഏഴ് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.ഇന്നലത്തെ സമരത്തിന്റെ പേരിൽ രണ്ട് കേസുകളാണ് എടുത്തിരിക്കുന്നത്.

കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, ഡൽഹിയിലെ ജന്തർ മന്തറിൽ സിജെപി പ്രവർത്തകർ നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുമാണ് കേരളത്തിലെ വിവിധ ജില്ലകളിൽ എസ്എഫ്ഐ പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചത്.വിവിധ ജില്ലകളിലെ കേന്ദ്രസ്ഥാപനങ്ങളിലേക്ക് നടന്ന മാർച്ചുകളിലായി ആയിരക്കണക്കിന് വിദ്യാർഥികൾ പങ്കെടുക്കുകയും ശക്തമായ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധമറിയിക്കുകയും ചെയ്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam