വ്യാജ മാർക്ക് ലിസ്റ്റ് സമർപ്പിച്ച് പഞ്ചായത്ത് ഓഫിസിൽ അഞ്ച് വർഷം ജോലി ചെയ്തു; ഡിവൈഎഫ്ഐ മുൻ നേതാവിനെതിരെ ​കേസ് 

AUGUST 28, 2026, 10:33 PM

പാലക്കാട്: വ്യാജ മാർക്ക് ലിസ്റ്റ് സമർപ്പിച്ച് പഞ്ചായത്തിൽ തൽക്കാലിക ജോലി സമ്പാദിച്ച മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്. പാലക്കാട് പുതുക്കോട് പഞ്ചായത്തിൽ അഞ്ച് വർഷം ജോലി ചെയ്ത ഡിവൈഎഫ്ഐ നേതാവായിരുന്ന കെ.വി. ഗണപതിക്കെതിരെയാണ് കേസ്.

തൊഴിലുറപ്പ് അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് ആയാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ബിരുദം പാസാകാത്ത ഗണപതി, കാലിക്കറ്റ് സർവകലാശാലയിൽ നിന്നുള്ള ബി. കോം ബിരുദത്തിന്റെ വ്യാജ മാർക്ക് ലിസ്റ്റ് സമർപ്പിച്ചാണ് ജോലി നേടിയത്. തട്ടിപ്പ് കണ്ടെത്തിയ പഞ്ചായത്ത് സെക്രട്ടറി പൊലീസിൽ പരാതി നൽകുകയായിരുന്നു.

വടക്കഞ്ചേരി പൊലീസ് ഗണപതിക്ക് എതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽപോയി. പരാതി ഉയർന്നപ്പോൾ തന്നെ ഗണപതിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയെന്ന് നേതൃത്വം അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam