“ഇപ്പോഴെ ഇങ്ങനെ ഇമോഷണൽ ആകല്ലേ മന്ത്രീ”; ഗണേശ് കുമാറിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

MARCH 9, 2026, 4:59 AM

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാറിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. “ഇപ്പോഴെ ഇങ്ങനെ ഇമോഷണൽ ആകല്ലേ മന്ത്രീ” എന്ന കുറിപ്പോടെയാണ് അദ്ദേഹം ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചത്.

മന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ ഭാഗമാണ് രാഹുൽ പങ്കുവെച്ചിരിക്കുന്നത്. തന്റെ വ്യക്തിപരമായ കാര്യങ്ങളിൽ മറ്റുള്ളവർ ഇടപെടേണ്ടതില്ലെന്നും രാഷ്ട്രീയവുമായി അതിന് ബന്ധമില്ലെന്നും മന്ത്രി പറയുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.

വീഡിയോയിൽ ഗണേശ് കുമാർ പറയുന്നത് ഇങ്ങനെ: “ഒരാളുടെ വ്യക്തിപരമായ കാര്യവും രാഷ്ട്രീയവും തമ്മിൽ എന്ത് ബന്ധമാണ് ഉള്ളത്. പാലക്കാട് ഐവിഎഫ്, അബോർഷൻ നടത്തുന്ന എല്ലാ സ്ഥാപനങ്ങളും അടച്ചു. ഇദ്ദേഹം വന്നതോടെ ഇത്തരം കാര്യങ്ങൾ നോക്കുന്നുണ്ട്. അയാളാണോ എന്നെക്കുറിച്ച് അഭിപ്രായം പറയുന്നത്. പാലക്കാട് ഡോക്ടർമാർക്ക് പണിയില്ലാതായി. ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ മുതലെടുപ്പാണ്.”

vachakam
vachakam
vachakam

തനിക്ക് പ്രണയമുണ്ടെന്നും വ്യക്തിപരമായ കാര്യങ്ങളിൽ മറ്റുള്ളവർ ഇടപെടേണ്ടതില്ലെന്നും മന്ത്രി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വട്ടുള്ളവർ പൊലീസിനോട് സഹായം തേടണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആണ് രാഹുൽ പരിഹാസ പോസ്റ്റുമായി രംഗത്ത് എത്തിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam