ആലപ്പുഴ: പിഎസ്‌സി ചോദ്യപേപ്പർ മാറി നൽകിയ സംഭവത്തിനു പിന്നാലെ ആലപ്പുഴയിൽ പിഎസ്‌സി ഓഫീസിൽ പ്രതിഷേധ മാർച്ച് നടത്തി ഡിവൈഎഫ്ഐ.മുദ്രാവാക്യങ്ങളുമായെത്തിയ ഡിവൈഎഫ്ഐ നേതാക്കളെ പൊലീസ് തടയുകയായിരുന്നു.
ഉച്ചയ്ക്ക് ശേഷം നടക്കേണ്ട പരീക്ഷയുടെ ചോദ്യപേപ്പർ രാവിലെ പൊട്ടിച്ചു എന്നാണ് റിപ്പോർട്ടുകൾ. കുറ്റകരമായ അനാസ്ഥ ആണ് നടന്നിരിക്കുന്നതെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി. കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ കർശനമായ നടപടികൾ സ്വീകരിക്കണം എന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
നാൽപ്പതും അമ്പതും കിലോ മീറ്റർ യാത്ര ചെയ്ത് ഉദ്യോഗാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിൽ എത്തിയതിന് ശേഷമാണ് പരീക്ഷ റദ്ദാക്കി എന്ന വിവരം അറിയുന്നത്.ആലപ്പുഴ ലജനത്ത് സ്കൂളിലെ പരീക്ഷാ സെന്ററിലാണ് ഗുരുതരമായ വീഴ്ച സംഭവിച്ചത്. കമ്പനി ബോർഡ് ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് പ്രിലിമിനറി തസ്തികകൾ ഉൾപ്പെടെയുള്ള പത്താംതരം പൊതുപ്രാഥമിക പരീക്ഷയുടെ ചോദ്യപേപ്പറാണ് മാറി നൽകിയത്.തുടർന്ന്, സാങ്കേതി കാരണങ്ങളാല്‍ പരീക്ഷ റദ്ദാക്കി എന്നായിരുന്നു പിഎസ്‌സിയുടെ വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
