മരണത്തിലും വേർപിരിയാതെ; പ്രതിശ്രുത വരന്റെ അരികിൽ പ്രഫുല്ലയ്ക്ക് നിത്യനിദ്ര

MAY 12, 2026, 5:23 AM

കാസർകോട്/തിരുനെൽവേലി: മരണം കവർന്ന പ്രിയതമന്റെ അരികിൽ തന്നെയും ചേർത്തുറക്കണമെന്ന പ്രഫുല്ലയുടെ അന്ത്യാഭിലാഷം ബന്ധുക്കൾ നിറവേറ്റി. വാഹനാപകടത്തിൽ മരിച്ച പ്രതിശ്രുത വരൻ മണിയുടെ തമിഴ്‌നാട് തിരുനെൽവേലിയിലുള്ള കുഴിമാടത്തിന് അരികിൽ പ്രഫുല്ലയ്ക്കും സംസ്കാരമൊരുക്കി.

കിദൂർ കുണ്ടങ്കേരടുക്കയിലെ ജയാനന്ദന്റെ മകൾ പ്രഫുല്ല (26) കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിൽ ജീവനൊടുക്കിയത്.ബാങ്ക് ഉദ്യോഗസ്ഥനായ തിരുനെൽവേലി സ്വദേശി മണിയുമായി നാല് മാസം മുമ്പായിരുന്നു പ്രഫുല്ലയുടെ വിവാഹ നിശ്ചയം നടന്നത്.

എന്നാൽ പത്തുദിവസം മുമ്പ് മണി ബൈക്കപകടത്തിൽ മരിച്ചതോടെ പ്രഫുല്ല കടുത്ത മാനസിക വിഷമത്തിലായിരുന്നു. "തന്റെ മൃതദേഹം മണിയുടെ അരികിൽ സംസ്കരിക്കണം" എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതിനെത്തുടർന്ന് പിതാവും ബന്ധുക്കളും മണിയുടെ കുടുംബവുമായി സംസാരിക്കുകയായിരുന്നു.

vachakam
vachakam
vachakam

മണിയുടെ കുടുംബം സമ്മതം മൂളിയതോടെ പ്രഫുല്ലയുടെ മൃതദേഹം തമിഴ്‌നാട്ടിലെ വള്ളിയൂർ ഗ്രാമത്തിലെത്തിച്ചു. തിങ്കളാഴ്ച വൈകിട്ടോടെ ആചാരപരമായ ചടങ്ങുകളോടെ മണിയുടെ കുഴിമാടത്തിന് തൊട്ടടുത്തായി പ്രഫുല്ലയ്ക്കും അന്ത്യവിശ്രമമൊരുക്കി. കണ്ടുനിന്നവരെയെല്ലാം കണ്ണീരണിയിച്ച യാത്രയയപ്പോടെ, മരണത്തിനപ്പുറവും ഒന്നിക്കണമെന്ന ആഗ്രഹം സഫലമായി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam