പത്തനംതിട്ട: റാന്നിയിൽ പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി. കോന്നി സ്വദേശിയായ ജോഷിനും മയിലപ്പറ സ്വദേശിയായ ക്രിസുമാണ് മരിച്ചത്. 12 അംഗങ്ങളുള്ള വിദ്യാർത്ഥി സംഘം കളരിക്കൽ കടവിൽ കുളിക്കാനെത്തിയപ്പോഴാണ് അപകടം ഉണ്ടായത്.
ഇതിൽ മൂന്ന് പേർ ഒഴുക്കിൽപ്പെടുകയായിരുന്നു. ഒരാൾ നീന്തി കരയിലേക്കെത്തി രക്ഷപ്പെട്ടു. സംഭവം ഉടൻ നാട്ടുകാരെ അറിയിച്ചതിനെ തുടർന്ന് റാന്നിയിൽ നിന്നുള്ള സ്കൂബാ സംഘം സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. ഇന്ന് രാവിലെ ഇവർ കുളിക്കാനിറങ്ങിയ കടവിനോട് ചേർന്ന പ്രദേശത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർ നടപടികൾക്കായി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്