തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് സെന്ററിന് സമീപം ദേശീയ പാതയോരത്ത് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ദേശീയ പാതയോരത്ത് കൂട്ടിയിട്ട ടാറിങ് അവശിഷ്ടങ്ങളില്‍ ബെക്ക് ഇടിച്ച് മറിഞ്ഞ് ആണ് യുവാവ് മരിച്ചത്. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം ഉണ്ടായത്.
മലപ്പുറം തിരൂര്‍ സ്വദേശി പൂഴിക്കുന്നത്ത് വീട്ടില്‍ അഭിനന്ദ് ആണ് മരിച്ചത്. 28 വയസായിരുന്നു. അപകടത്തിൽ അഭിനന്ദിനൊപ്പമുണ്ടായിരുന്ന ആനക്കല്ല് സ്വദേശി വിഷ്ണുവിന് പരുക്കേറ്റു. പരുക്കേറ്റ വിഷ്ണു തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ദേശീയപാതയോരത്ത് കൂട്ടിയിട്ട ടാറിങ് അവശിഷ്ടങ്ങള്‍ ബൈക്ക് യാത്രികര്‍ കാണാഞ്ഞതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്