തിരുവനന്തപുരം: കഴക്കൂട്ടത്ത് മുത്തശ്ശിയുടെ കൈയിലിരുന്ന ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച അസാം സ്വദേശി പിടിയില്‍. മദ്യലഹരിയിലായിരുന്ന അസാം സ്വദേശി നൂറുല്‍ ആദം (47) ആണ് പിടിയിലായത്. സംഭവത്തില്‍ മുത്തശ്ശിക്കും പരിക്കേറ്റു.
ഇന്നലെ രാത്രി ഏഴര മണിയോടെ കഴക്കൂട്ടം മെഡിക്കല്‍ സ്റ്റോറില്‍ മരുന്നു വാങ്ങാനെത്തിയപ്പോഴായിരുന്നു സംഭവം. കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിക്കവേ തടഞ്ഞപ്പോഴാണ് മുത്തശ്ശിക്ക് പരിക്കേറ്റത്. പിടിവലിയില്‍ കുഞ്ഞിനും പരിക്കേറ്റു. സംഭവം കണ്ട നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പരിക്കേറ്റ കുഞ്ഞിനെയും കുഞ്ഞിന്റെ അമ്മൂമ്മയെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്