ഇടുക്കിയിൽ അജ്ഞാത ജീവിയുടെ ആക്രമണം; 600-ഓളം കോഴികൾ ചത്തു, ലക്ഷങ്ങളുടെ നഷ്ടം

JANUARY 30, 2026, 12:42 AM

ഇടുക്കി: മാങ്ങാത്തൊട്ടി പ്രദേശത്തെ കോഴി ഫാമുകളിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ വൻ നാശം. രണ്ട് ഫാമുകളിലായി ഏകദേശം 600 ഓളം കോഴികൾ ചത്തതായി റിപ്പോർട്ട്. പനച്ചിക്കൽ വിജയന്റെയും ഇടികുഴിയിൽ വർഗീസിന്റെയും ഫാമുകളിലാണ് ആക്രമണമുണ്ടായത്.

മാങ്ങാത്തൊട്ടി ടൗണിന് സമീപമുള്ള ഫാമുകളിൽ വർഷങ്ങളായി കോഴി വളർത്തിവരുന്ന ഇടികുഴിയിൽ വർഗീസിന്റെ ഫാമിൽ 500-ലധികം കോഴികളാണ് കൊല്ലപ്പെട്ടത്. ചില കോഴികളെ തിന്നതായും കണ്ടെത്തി. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്ന് വർഗീസ് പറഞ്ഞു. രാത്രി എട്ട് മണിയോടെയാണ് ആദ്യ ആക്രമണം ഉണ്ടായത്.

തുടർന്ന് പുലർച്ചെ മൂന്നുമണിയോടെ പനച്ചിക്കൽ വിജയന്റെ ഫാമിലും സമാനമായ ആക്രമണം നടന്നു. ഇവിടെ അമ്പതിലധികം കോഴികളെ അജ്ഞാത ജീവി കൊന്നുതിന്നുകയായിരുന്നു. സംഭവമറിഞ്ഞ് വനംവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, പഞ്ചായത്ത് അധികൃതർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

vachakam
vachakam
vachakam

കാട്ടുപൂച്ച പോലുള്ള വന്യമൃഗങ്ങളാകാം ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഏതാനും മാസം മുൻപ് സമീപ പ്രദേശമായ മമ്മട്ടിക്കാനത്ത് രണ്ടായിരത്തോളം കോഴികളെ പൂച്ചപ്പുലി കൊന്ന സംഭവവും ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ ഓർമ്മിപ്പിച്ചു. തുടർച്ചയായ ഇത്തരം ആക്രമണങ്ങൾ പ്രദേശത്തെ കർഷകരെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam