ചികിത്സാപ്പിഴവ് ആരോപണം; വിളപ്പില്‍ശാല ആശുപത്രിയ്ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് 

JANUARY 27, 2026, 6:46 AM

തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം ഡിഎംഒ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് കൈമാറി. 

ചികിത്സ വൈകിയിട്ടില്ലെന്നും ഓക്സിജന്‍ നല്‍കിയാണ് മെഡിക്കല്‍ കോളജിലേക്ക് ബിസ്മിറിനെ അയച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ബിസ്മിറിന് അവശ്യമായ ചികിത്സ നല്‍കിയിട്ടുണ്ടെന്നാണ് ഡിഎംഒ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുള്ളത്. ആവി പിടിപ്പിക്കാന്‍ നിരന്തരമായി ആവശ്യപ്പെട്ടപ്പോഴാണ് അതിന് തയ്യാറായതെന്ന വാദം ശരിയല്ലെന്നും മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്ന സമയത്തും ഓക്സിജന്‍ നല്‍കിക്കൊണ്ടാണ് ബിസ്മിറിനെ പറഞ്ഞയച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam