പാലക്കാട് : ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ പരാജയം അന്വേഷിച്ച കെപിസിസി സമിതി പ്രസിഡന്റ് കെ.സുധാകരനു റിപ്പോർട്ട് സമർപ്പിച്ചു.
2019ൽ ഒന്നര ലക്ഷത്തിലേറെ വോട്ടുകൾക്കു കോൺഗ്രസ് ജയിച്ച മണ്ഡലത്തിൽ ഇത്തവണ സിപിഎമ്മിലെ കെ.രാധാകൃഷ്ണൻ 20,111 വോട്ടുകൾക്കാണ് രമ്യ ഹരിദാസിനെ തോൽപിച്ചത്.
സ്ഥാനാർഥിക്കും പാലക്കാട്, തൃശൂർ ജില്ലയിലെ ചില നേതാക്കൾക്കും വീഴ്ച സംഭവിച്ചെന്ന ആരോപണത്തെത്തുടർന്നാണ് കെ.സി.ജോസഫ്, ടി.സിദ്ദിഖ്, ആർ.ചന്ദ്രശേഖരൻ എന്നിവരെ അന്വേഷണത്തിനു നിയോഗിച്ചത്.
തെളിവെടുപ്പിൽ ചില നേതാക്കൾക്കെതിരെ ആരോപണങ്ങൾ ഉയർന്നെങ്കിലും പാലക്കാട്, ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ കടുത്ത നടപടിക്കു മുതിരില്ലെന്നാണു സൂചന. ചേലക്കരയിൽ രമ്യ ഹരിദാസ് സ്ഥാനാർഥിയാകണമെന്ന ആവശ്യം ഉയരുന്ന സാഹചര്യത്തിൽ ജാഗ്രതയോടെയാകും നടപടി.
അതേസമയം, മുതിർന്ന നേതാക്കൾ ചർച്ച ചെയ്തു തുടർനടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ട് സംബന്ധിച്ചു കൂടുതൽ വെളിപ്പെടുത്തലുകൾ ഇല്ലെന്നും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ലിജു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്