ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ ഫ്രഞ്ച് വനിതയ്ക്കു നേരെ തെരുവ് നായ ആക്രമണം. രണ്ടു കാലിനും കടിയേറ്റ ഇവരെ ബീച്ചിലെ ലൈഫ് ഗാർഡ് സി.എ.അനിൽകുമാർ ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചു.
വിനോദ സഞ്ചാരി കെസ്‌നോട്ട് (55) എന്ന വനിതയ്ക്കാണ് ഇന്നലെ കടിയേറ്റത്.
ഫ്രാൻസിൽ ഫിനാൻഷ്യൽ കൺസൾട്ടന്റായി ജോലി ചെയ്യുന്ന കെസ്‌നോട്ട് ഒറ്റയ്ക്കാണ് എത്തിയത്. കടിയേറ്റ് ഓടി മാറാൻ ശ്രമിച്ചപ്പോൾ രണ്ടാമത്തെ കാലിലും കടിച്ചു.
ഇന്നലെ രാവിലെ 11.45ന് വിജയ് ബീച്ചിനു വടക്കു ഭാഗത്തുവച്ചായിരുന്നു നായ്ക്കൾ കടിച്ചത്.
ഇവർക്ക് പ്രതിരോധ കുത്തിവയ്പ് എടുത്തു തുടങ്ങി. അടുത്ത കുത്തിവയ്പുകൾ 10, 20, മേയ് 5 തീയതികളിലാണ്. മേയ് 5ന് നെടുമ്പാശേരിയിൽ നിന്നു നാട്ടിലേക്ക് തിരികെ പോകേണ്ടതിനാൽ 4ന് കുത്തിവയ്പ് എടുക്കാൻ ഡോക്ടർ അനുമതി നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്