'സ്വാഭാവികമായി പറഞ്ഞുപോയ പരാമർശം'; രമേഷ് പിഷാരടിക്കെതിരെ നടത്തിയ പരാമർശത്തിൽ പ്രതികരിച്ച് അഖിൽ മാരാർ

MARCH 23, 2026, 3:59 AM

തിരുവനന്തപുരം: പാലക്കാട് കോൺഗ്രസ് സ്ഥാനാർഥിയായ രമേഷ് പിഷാരടിക്കെതിരെ നടത്തിയ പരാമർശത്തിൽ പ്രതികരിച്ച് ട്വന്റി 20 സ്ഥാനാർഥി അഖിൽ മാരാർ രംഗത്ത്.

താൻ എന്തുകൊണ്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്ന് വിശദീകരിക്കുമ്പോൾ സ്വാഭാവികമായി പറഞ്ഞുപോയ പരാമർശമാണിതെന്ന് അഖിൽ മാരാർ പറഞ്ഞു. “ഇന്നേവരെ ലാഭം നോക്കി ജീവിച്ച പിഷാരടി ഇപ്പോൾ ലാഭം കൊയ്യാനാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയത്” എന്നായിരുന്നു അദ്ദേഹത്തിന്റെ മുൻപരാമർശം.

അതേസമയം സിപിഎം നേതാവ് തോമസ് ഐസക് നടത്തിയ ‘കോമാളി’ പരാമർശത്തിലും അഖിൽ മാരാർ പ്രതികരിച്ചു. “ഇതര രാഷ്ട്രീയക്കാരെ ഏറ്റവും കൂടുതൽ പുച്ഛിക്കുന്നവരാണ് സിപിഎമ്മുകാർ. പിണറായി വിജയൻ തന്നെയാണ് ഏറ്റവും കൂടുതൽ പരിഹസിച്ചിട്ടുള്ളത്. ഇപ്പോൾ ആരെയും വെട്ടാൻ കഴിയാത്തതിനാലാണ് പുച്ഛം വർധിക്കുന്നത്” എന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

തൃക്കാക്കരയിലെ ജനപ്രതിനിധി തിരഞ്ഞെടുപ്പിന് ശേഷം ജനങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നാണ് ജനങ്ങൾ പറയുന്നതെന്നും, സംസ്ഥാനത്ത് ഭരണമാറ്റത്തിനുള്ള സമയം വന്നുവെന്നും അഖിൽ മാരാർ കൂട്ടിച്ചേർത്തു. വോട്ടർമാർ ചിന്തിച്ച് വോട്ട് ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam