ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബുമായുള്ള അഭിപ്രായ ഭിന്നത; അഖില്‍ മാരാര്‍ ട്വന്റി 20 വിട്ടു

JULY 28, 2026, 1:04 AM

കൊച്ചി: സംവിധായകനും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായിരുന്ന അഖില്‍ മാരാര്‍ ട്വന്റി 20 വിട്ടു. ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് അഖില്‍ ട്വന്റി 20 വിട്ടത്.

പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും സഹകരിച്ച് മുന്നോട്ടുപോകാൻ ആകില്ലെന്നും അഖിൽ മാരാർ പറയുന്നു. യുഡിഎഫ് വാഗ്ദാനം ചെയ്ത കൊട്ടാരക്കരയിലെ സീറ്റ് നഷ്ടപ്പെട്ടതോടെ സ്വതന്ത്രമായി മത്സരിക്കാനായിരുന്നു തീരുമാനം. ഇതിനെ പിന്തുണച്ച് സാബു ജേക്കബ് വരികയായിരുന്നു. അങ്ങനെയാണ് ട്വന്‍റി 20യിൽ ചേർന്നത്. 

പിന്നീടാണ് കോണ്‍ഗ്രസ് നേതാവായ ആർ രശ്മി പാർട്ടി വിട്ട് അവിടെയെത്തുന്നത്. രശ്മി വന്നതാണോ വരുത്തിച്ചതാണോ എന്നും തനിക്ക് സംശയം ഉണ്ട്. പിന്നീടാണ് തൃപ്പൂണിത്തുറ സീറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്തതെന്നും അഖിൽ മാരാർ പറയുന്നു.

vachakam
vachakam
vachakam

തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കൊല്ലം ജില്ലാ പ്രസിഡന്റ് ആക്കണമെന്ന് താന്‍ പറഞ്ഞു.എന്നാൽ, രണ്ടര മാസമായി ഒരു മറുപടിയും ഇല്ല. ജനകീയ വിഷയങ്ങളില്‍ ഇടപെടാന്‍ പറയുമ്പോഴും ഒന്നും മിണ്ടിയില്ലെന്നും അഖില്‍ മാരാര്‍ വിമർശിച്ചു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam