ദത്തെടുത്ത പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു; 65 കാരന് 44 വര്‍ഷം കഠിന തടവ്

MAY 8, 2026, 11:46 AM

തലശേരി: ദത്തെടുത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് വിവിധ വകുപ്പുകളിലായി 44 വര്‍ഷം കഠിന തടവും 1,04,000 രൂപ പിഴയും വിധിച്ച് തലശേരി പോക്‌സോ കോടതി. പെണ്‍കുട്ടിയുടെ സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 7 വര്‍ഷം തടവും 15,000 രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് 25 വര്‍ഷം അനുഭവിച്ചാല്‍ മതി. കൂത്തുപറമ്പ് മാങ്ങാട്ടിടത്തെ ചെമ്മന പറമ്പില്‍ ശശികുമാറിനെയാണ് (65) തലശേരി പോക്‌സോ കോടതി ജഡ്ജി എം.ടി. ജലജ റാണി ശിക്ഷിച്ചത്.

കേസിലെ രണ്ടാം പ്രതിയായ ഇയാളുടെ കൂടെ താമസിക്കുന്ന സ്ത്രീയെ വെറുതെ വിട്ടു. 2016 ലാണ് കേസിനാസ്പദമായ സംഭവം. ശശികുമാറിന്റെ കൂടെ താമസിച്ചിരുന്ന സ്ത്രീ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു പീഡനമെന്നാണ് കേസ്. മുറിയില്‍ പൂട്ടിയിട്ട് മൂന്ന് ദിവസത്തോളം പീഡിപ്പിച്ചു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടി ഇക്കാര്യം ആരോടും പറഞ്ഞില്ല. ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയായി. ശശികുമാര്‍ കൂടെ താമസിച്ചിരുന്ന സ്ത്രീയുടെ സഹായത്തോടെ ആശുപത്രിയില്‍ വച്ച് ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് പെണ്‍കുട്ടിയെക്കൊണ്ട് കഠിനമായ ജോലി ചെയ്യിക്കുകയും വെട്ടുകല്ല് എടുത്ത് വയറ്റില്‍ വയ്ക്കുകയും ചെയ്തു. തുടര്‍ന്ന് രക്തസ്രാവമുണ്ടാകുകയും ഗര്‍ഭം അലസുകയുമായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam