പത്തനംതിട്ട: ആറന്മുളയിൽ പ്രചാരണം ശക്തമാക്കി യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കി.
പൂർത്തീകരിക്കാത്ത അബാൻ മേൽപ്പാലമാണ് ആറന്മുളയുടെ നേർചിത്രമെന്നും സമാനമായ രീതിയിൽ പാതിവഴിയിൽ നിൽക്കുന്ന നിരവധി പദ്ധതികൾ ആറന്മുളയിലുണ്ടെന്നും അബിൻ വർക്കി പറഞ്ഞു.
ഇനി എല്ലാം വർക്കാവും എന്നതാണ് തന്റെ മുദ്രാവാക്യമെന്നും അബിൻ വർക്കി പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ളയിൽ ജനം മറുപടി നൽകുമെന്ന് കൂടി അദ്ദേഹം കൂട്ടിച്ചേർത്തു. ആറന്മുളയെ വീണ്ടെടുക്കാനുള്ള തിരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.
ആറന്മുളയിൽ ആരോഗ്യമന്ത്രി വീണ ജോർജാണ് വീണ്ടും എൽഡിഎഫ് സ്ഥാനാർത്ഥിയായി എത്തുന്നത്. എൻഡിഎ സ്ഥാനാർത്ഥിയായി എത്തുന്നത് കുമ്മനം രാജശേഖരനാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
