ഷൊർണൂർ റെയിൽവെ സ്റ്റേഷനിലെ മേൽപ്പാലത്തിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; വൈദ്യുതി ലൈൻ ഓഫാക്കി, വൈകിയത് 3 ട്രെയിനുകൾ 

JUNE 13, 2025, 12:14 AM

പാലക്കാട്: ഷൊർണുർ റെയിൽവേ സ്റ്റേഷനിൽ മേൽപ്പാലത്തിന് മുകളിൽ കയറി നിന്ന് യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഇന്നലെ രാത്രിയായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.  റെയിൽവെയുടെ ഹൈടെൻഷൻ വൈദ്യുതി ലൈൻ കടന്ന് പോകുന്നതിന് തൊട്ടുമുകളിലായാണ് ഇയാൾ മേൽപ്പാലത്തിലെ വേലിക്ക് പുറത്ത് ട്രാക്കിന് അഭിമുഖമായി പിടിച്ചുതൂങ്ങി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

തുടർന്ന് വിവരമറി‌ഞ്ഞ് പൊലീസും അഗ്നിശമന സേനയും റെയിൽവെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തുകയും ഇയാളെ സംസാരിച്ച് അനുനയിപ്പിച്ച് ഇറക്കാൻ ശ്രമം തുടങ്ങുകയും ചെയ്തു. എന്നാൽ ഈ സമയം തന്നെ സ്റ്റേഷനിലെ നാല് അഞ്ച് പ്ലാറ്റ്ഫോമുകളിൽ വരേണ്ട ട്രെയിനുകൾ പിടിച്ചിട്ട ശേഷം വൈദ്യുതി ലൈനുകൾ ഓഫാക്കി വൈദ്യുതി ബന്ധം വിച്ഛേദിക്കേണ്ടി വന്നു.

തുടർന്ന് അഗ്നിശമന സേനാ അംഗങ്ങൾ താഴെ വലയുമായി നിൽക്കുകയും ചെയ്തു. ബംഗാൾ സ്വദേശി ക്രിസ്റ്റം ഒറാവോൺ (30) ആയിരുന്നു പാലത്തിന് മുകളിൽ കയറി നിന്നത്. ഒടുവിൽ അഗ്നിരക്ഷാ സേനാംഗങ്ങൾ ഇയാൾക്കരികിലെത്തി പിടിച്ച് മുകളിലേക്ക് ഉയർത്തി രക്ഷപ്പെടുത്തുകയായിരുന്നു.

vachakam
vachakam
vachakam

എന്നാൽ 11.15 വരെ നീണ്ടുനിന്ന നാടകീയ സംഭവങ്ങൾക്കിടെ രാജ്യറാണി എക്സ്പ്രസ് ഉൾപ്പടെ മൂന്ന് ട്രെയിനുകൾ വൈകി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam