ജില്ലാ മാധ്യമ പ്രവർത്തകർക്ക് ശില്പശാല സംഘടിപ്പിച്ചു

APRIL 20, 2024, 12:39 AM

കൊയിലാണ്ടി: പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോഴിക്കോട് ജില്ലയിലെ മാധ്യമ പ്രവർത്തകർക്ക് ശില്പശാല സംഘടിപ്പിക്കുകയുണ്ടായി. കേരള പത്ര പ്രവർത്തക അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് കൊയിലാണ്ടി സാംസ്‌കാരിക നിലയത്തിൽ പരിപാടി സംഘടിപ്പിച്ചത്.

ജില്ലാ പ്രസിഡന്റ് എം.കെ. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.കെ. ആനന്ദൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രഞ്ജിത്ത് നിഹാര സ്വാഗതം പറഞ്ഞു.

അസോസിയേഷൻ അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും നടന്നു. ബാലകൃഷ്ണൻ പേരാമ്പ്ര, രാധാകൃഷ്ണൻ അരൂർ, റഹ്മാൻ കുറ്റിക്കാട്ടൂർ, രാജൻ വർക്കി, സി.കെ. ബാലകൃഷ്ണൻ, രഘുനാഥ് കുറ്റിയാടി, തുടങ്ങിയവർ സംസാരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam