മലപ്പുറം: ഒതുക്കുങ്ങലില്‍ നാടിനെ നടുക്കി തെരുവുനായ ആക്രമണം. വീടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചു. ഒതുക്കുങ്ങല്‍ തൊടുവത്തുപറമ്പില്‍ ഇന്ന് ഉച്ചയോടെയാണ് ഈ ദാരുണ സംഭവം ഉണ്ടായത്.
മുറിക്കുള്ളില്‍ ഉറക്കിക്കിടത്തിയായിരുന്ന കുട്ടിയെ പെട്ടെന്ന് അകത്തുകയറിയ നായ ആക്രമിക്കുകയായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും നായ കടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ തന്നെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കി വരികയാണ്. സംഭവത്തിന് പിന്നാലെ പ്രദേശത്തുണ്ടായ നായയുടെ ആക്രമണത്തില്‍ മറ്റ് രണ്ടുപേര്‍ക്ക് കൂടി കടിയേറ്റിട്ടുണ്ട്. ഇതേ നായ തന്നെയാണ് ഇവരെയും ആക്രമിച്ചതെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്.
വീട്ടിനുള്ളില്‍ പോലും സുരക്ഷിതരല്ലെന്ന അവസ്ഥ വന്നതോടെ വലിയ ഭീതിയിലാണ് ഒതുക്കുങ്ങല്‍ പ്രദേശവാസികള്‍. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
