പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി

SEPTEMBER 24, 2025, 3:27 AM

മലപ്പുറം:  പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. സെപ്തംബർ 22നാണ് കുട്ടി വീട്ടിൽ നിന്നും പോയത്. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകൻ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സംഭവത്തിൽ തിരൂർ പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഷാലിദിന്റെ കൈവശം മൊബൈൽ ഫോണില്ല. അതുകൊണ്ടുതന്നെ ആ വഴിയിലുള്ള അന്വേഷണം ദുഷ്കരമാണ്. ലഭ്യമായ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. 

വീട്ടിൽ ചെറിയ തർക്കമുണ്ടായതിനെ തുടർന്ന് ഷാലിദ് ഇറങ്ങി പോവുകയായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ തിരൂർ ഭാഗത്തേക്കുള്ള ബസിൽ ഷാലിദ് കയറി പോകുന്നത് വ്യക്തമായിട്ടുണ്ട്.

vachakam
vachakam
vachakam

ബസിൽ കയറുന്നതിന് മുൻപ് തൊട്ടടുത്ത കടയിൽ നിന്ന് കുട്ടി മിഠായി വാങ്ങിയിട്ടുണ്ട്. ഇതിന്റെയടക്കം സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കാണാതാവുമ്പോൾ ജഴ്‌സിയും മുണ്ടുമാണ് ഷാലിദ് ധരിച്ചിരിക്കുന്നത്.

ഷാലിദിന്റെ കയ്യിൽ ഏകദേശം 600 ഓളം രൂപയുള്ളതായാണ് വീട്ടുകാർ പൊലീസിനെ അറിയിച്ചിരിക്കുന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam