കാഞ്ഞങ്ങാട്: തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ തിമിരി നാലിലാംകണ്ടം ഗവ. യു.പി. സ്‌കൂളിലെ 47-ാം നമ്പര്‍ ബൂത്തില്‍ പോള്‍ചെയ്ത 990 വോട്ടുകള്‍ ആദ്യഘട്ടത്തില്‍ എണ്ണില്ല. തിരഞ്ഞെടുപ്പ് ദിവസം മോക് പോള്‍ ചെയ്ത വോട്ടുകള്‍ വോട്ടിങ് യന്ത്രത്തില്‍ നിന്ന് മാറ്റാത്തതാണ് ഇതിന് കാരണം. എന്നാല്‍ മോക് പോള്‍ ചെയ്തതിന്റെ സ്ലിപ്പുകള്‍ വിവി പാറ്റ് മെഷീനില്‍ നിന്ന് എടുത്തുമാറ്റിയിരുന്നതിനാല്‍ വോട്ടര്‍മാര്‍ ചെയ്ത വോട്ടുകളുടെ സ്ലിപ്പ് മാത്രമാണ് അതിലുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഈ സ്ലിപ്പുകള്‍ എണ്ണിയാല്‍ ഓരോ സ്ഥാനാര്‍ഥിക്കും എത്ര വോട്ടുകള്‍ ലഭിച്ചെന്ന് വ്യക്തമാകും. മോക് പോള്‍ ചെയ്തതിന്റെ സ്ലിപ്പുകള്‍ പ്രത്യേക കവറില്‍ സൂക്ഷിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ വിവിധ റൗണ്ടുകളായി വോട്ടെണ്ണുമ്പോള്‍ ഈ ബൂത്തിലെ വോട്ടെണ്ണില്ല.
ഓരോ മണ്ഡലത്തിലെയും നറുക്കിട്ടെടുക്കുന്ന അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുന്നതിനുപുറമെയാണ് ഈ ബൂത്തിലെ സ്ലിപ്പ് കൂടി എണ്ണുക. 50 വോട്ടുകളാണ് മോക്ക് പോളിന്റെ ഭാഗമായി ചെയ്തത്. മോക്ക് പോളിന്റെ ഭാഗമായി ഓരോ ഏജന്റുമാരും ചെയ്ത വോട്ടുകളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ മോക് പോള്‍ സര്‍ട്ടിഫിക്കറ്റുമുണ്ട്.
കൂടാതെ മോക്ക് പോള്‍ ചെയ്ത വോട്ടുകള്‍ വോട്ടിങ് യന്ത്രത്തില്‍നിന്ന് മാറ്റിയിട്ടില്ലെന്ന വിവരം സ്ഥാനാര്‍ഥികളുടെ ഏജന്റുമാരെ ബോധ്യപ്പെടുത്തി സര്‍ട്ടിഫിക്കറ്റും വാങ്ങിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
