രണ്ട് വർഷത്തിനിടെ ഗുജറാത്തിൽ  75 സർക്കാർ സ്‌കൂളുകൾ പൂട്ടിയെന്ന് റിപ്പോർട്ട് 

MARCH 2, 2026, 10:27 PM

അഹമ്മദാബാദ്: കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഗുജറാത്തിൽ  അടച്ചുപൂട്ടിയത് 75 സർക്കാർ പ്രൈമറി സ്‌കൂളുകൾ. ഈ വർഷം ജനുവരി 21വരെയുള്ള കണക്കാണ് പുറത്തുവന്നിരിക്കുന്നത്.

പഠിക്കാനായി കുട്ടികൾ എത്താത്തതിനെ തുടർന്നാണ് സ്‌കൂളുകൾ പൂട്ടേണ്ടി വന്നതെന്ന് നിയമസഭയിൽ ഗുജറാത്ത് സർക്കാർ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. 

മൂന്ന് വർഷം മുമ്പുള്ള കണക്കുകൾ പരിശോധിച്ചാൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളെ പഠിപ്പിക്കാനായി ഒരു അധ്യാപകൻ മാത്രമാണുള്ളത്.

vachakam
vachakam
vachakam

കുട്ടികളുടെ കൊഴിഞ്ഞുപോക്കും അധ്യാപകരുടെ ക്ഷാമവും തടയാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ കണക്കുകൾ.

 ഖാൻപൂർ , കാവന്ത് , പോഷിന താലൂക്കുകളിൽ വൻ കൊഴിഞ്ഞുപോക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പാതിവഴിയിൽ പഠനം ഉപേക്ഷിക്കുകയാണ് കുട്ടികൾ. അധ്യാപകരുടെ ക്ഷാമവും സ്കൂളുകളിൽ നേരിടുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam