കോഴിക്കോട്: താമരശ്ശേരിയിൽ നിന്നും കാണാതായ 13 വയസുകാരിയെ ബന്ധുവായ യുവാവിനൊപ്പം ബംഗളൂരുവിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ യുവാവിനെതിരെ പെൺകുട്ടിയുടെ കുടുംബം.
കർണാടക പൊലീസ് ആണ് പെൺകുട്ടിയെ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെത്തുടർന്ന് താമരശ്ശേരി പൊലീസ് ബംഗളൂരുവിലേക്ക് തിരിച്ചു. ഇതിനിടെയാണ് യുവാവിനെതിരെ പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തിയത്.
പോക്സോ കേസിൽ ജയിലിലായിരുന്ന യുവാവ് ജാമ്യത്തിലിറങ്ങിയ ശേഷം ഇരയായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു.
പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇയാൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും പെൺകുട്ടിയുടെ അമ്മ വെളിപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്