തിരുവനന്തപുരം: വർക്കലയിൽ വനിതാ ടൂറിസ്റ്റുകൾക്ക് നേരെ ലൈംഗിക അതിക്രമം.
സംഭവത്തിൽ കൊല്ലം വള്ളത്തുംങ്കൽ സ്വദേശിയായ അഖിൽ പൊലീസ് പിടിയിലായി, ടൂറിസ്റ്റുകൾ തന്നെയാണ് പ്രതിയെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്.
ഹോം സ്റ്റേയിൽ അതിക്രമിച്ച് കയറി വനിതാ ടൂറിസ്റ്റുകളെ കയറിപ്പിടിക്കുകയായിരുന്നു.
വർക്കല ക്ലിഫിലെ ലോസ്റ്റ് ഹോസ്റ്റലിൽ പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. ഹോം സ്റ്റേയിലെ ഒന്നാം നിലയിലെ മുറികളിൽ കയറിയാണ് ഇയാൾ യുവതികളെ കടന്ന് പിടിച്ചത്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വനിതാ ടൂറിസ്റ്റുകളാണ് അതിക്രമത്തിന് ഇരയായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്