കൊല്ലം: പൊതു ജനത്തെ ഭീതിയിലാഴ്ത്തിയ തീ തുപ്പുന്ന വാഹനം കണ്ടെത്തി മോട്ടോർ വാഹന വകുപ്പ്. വാഹനം ട്രാഫിക് സ്റ്റേഷനിലേക്ക് മാറ്റി.
എൻഫോഴ്സ്മെൻറ് ആർടിഒ ദിലുവും സംഘവുമാണ് വാഹനം കണ്ടെത്തിയത്. പൊതുനിരത്തുകളിൽ വലിയ ശബ്ദമുണ്ടാക്കിയും സൈലൻസറിലൂടെ തീ തുപ്പിയും നടത്തിയ അഭ്യാസപ്രകടനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചത്.
പള്ളിക്കൽ സ്വദേശിയായ മുഹമ്മദ് ഇർഫാൻ്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. വാഹനത്തിൻ്റെ രജിസ്ട്രേഷൻ രണ്ട് വർഷത്തേക്ക് റദ്ദ് ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
മുഖത്തലയിലെ വർക്ക്‌ഷോപ്പിൽ നിന്നാണ് വാഹനം കണ്ടെത്തിയത്. വാഹനം രൂപമാറ്റം വരുത്തി പുതിയ നിറം ആക്കണമെന്ന് ഉടമ ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞു.
2017 രജിസ്‌ട്രേഷൻ നടത്തിയ വാഹനം ഇയാൾ വാങ്ങുന്നത് 2024 ലാണ്. 11 പിഴ ചുമത്തിയിട്ടുണ്ട്. അതിൽ നാല് എണ്ണം അടച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഞാറാഴ്ച രാവിലെയാണ് ഈ കേസിന് ആസ്പദമായ സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ വാഹന ഉടമ മുഹമ്മദ് ഇർഫാൻ ഒളിവിൽ പോയിരിക്കുകയാണ്. വാഹന ഉടമയായ മുഹമ്മദ് ഇർഫാൻ്റെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുമെന്നും അധികൃതർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്