മറിയക്കുട്ടിയെ റേഷന്‍ കടയില്‍ വിലക്കിയെന്ന് പരാതി

SEPTEMBER 10, 2025, 2:49 AM

ഇടുക്കി:  അടിമാലി സ്വദേശിനി മറിയക്കുട്ടിക്ക് റേഷൻ കടയിൽ വിലക്ക് എന്ന് പരാതി. കോൺഗ്രസ് നേതാവിന്റെ കടയിൽ നിന്നാണ് വിലക്ക് ഉണ്ടായതെന്നാണ് മറിയക്കുട്ടി പറയുന്നത്. 

 സാധനങ്ങൾ വാങ്ങാൻ എത്തിയ മറിയക്കുട്ടിയോട് ബിജെപിക്കാരുടെ കടയിൽ പോകാൻ ജീവനക്കാർ പറഞ്ഞെന്നാണ് പരാതി. 

അടിമാലിയിലെ എആർഡി 117 എന്ന റേഷൻ കടയിലാണ് മറിയക്കുട്ടിക്ക് വിലക്കേർപ്പെടുത്തിയത്.  സംഭവത്തിൽ ജില്ലാ കളക്ടർക്കും സപ്ലൈ ഓഫീസർക്കും മറിയക്കുട്ടി പരാതി നൽകി.

vachakam
vachakam
vachakam

എന്നാൽ ആരോപണം കളവെന്ന് റേഷൻ കട ജീവനക്കാരൻ ജിൻസ് അവകാശപ്പെട്ടു.

പെൻഷൻ മുടങ്ങിയതിനെതിരെ മൺചട്ടിയും പ്ലക്കാർഡുകളുമായി അടിമാലി ടൗണിൽ മറിയക്കുട്ടി നടത്തിയ പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam