ഉപയോക്താക്കളിൽ നിന്ന് ഓർഡറിന് ഈടാക്കുന്ന പ്ലാറ്റ്‌ഫോം ഫീസ് സോമറ്റോ വീണ്ടും വർധിപ്പിച്ചു. 12.5 രൂപയായിരുന്ന ഫീസ് 2.40 രൂപ ഉയർന്ന് 14.9 രൂപയായി. ഇതോടെ ഏകദേശം 19.2 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്.
ഇന്ധനവില ഉയരുന്നതും ക്രൂഡ് ഓയിൽ വിപണിയിലെ അനിശ്ചിതത്വവും ഈ വർധനയ്ക്ക് പ്രധാന കാരണങ്ങളാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഇന്ധനച്ചെലവ് കൂടുന്നത് ഡെലിവറി ഏജന്റുകളുടെ പ്രവർത്തനച്ചെലവിനെ നേരിട്ട് ബാധിക്കുന്നതിനാൽ കമ്പനികൾ ഫീസ് കൂട്ടാൻ നിർബന്ധിതരാകുകയാണ്.
2025-ൽ അവസാനമായി ഫീസ് വർധിപ്പിച്ചതിന് പിന്നാലെ, കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ നിരക്ക് വൻതോതിൽ ഉയർന്നിട്ടുണ്ട്. 2023 ഓഗസ്റ്റിൽ 2 രൂപയായി ആരംഭിച്ച പ്ലാറ്റ്‌ഫോം ഫീസ് ഘട്ടംഘട്ടമായി വർധിപ്പിച്ച് ഇപ്പോഴത്തെ നിലയിലേക്ക് എത്തിച്ചു. ഇതുവരെ ആറുതവണയാണ് നിരക്ക് കൂട്ടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
