ന്യൂഡല്‍ഹി: പാക് വ്യോമാക്രമണത്തില്‍ അഫ്ഗാന്‍ താരങ്ങള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനം അറിയിച്ച് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്. തങ്ങളുടെ ചിന്തകള്‍ അവരോടൊപ്പമാണെന്നും സമാധാനം ഉണ്ടാകട്ടേയെന്നും യുവരാജ് എക്‌സില്‍ കുറിച്ചു.
ആക്രമണത്തില്‍ മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. സൗഹൃദ മത്സരം കളിക്കാനായി പാക് അതിര്‍ത്തിയിലെ കിഴക്കന്‍ പക്തിക പ്രവിശ്യയിലെ ഷരണയിലേക്കുള്ള യാത്രാമധ്യേയാണ് താരങ്ങള്‍ക്ക് ജീവന്‍ നഷ്ടമായത്.
ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട യുവ അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങളുടെ കുടുംബങ്ങള്‍ക്ക് അനുശോചനമറിയിക്കുന്നു. ഈ ദുഷ്‌കരമായ സമയത്ത് തങ്ങളുടെ ചിന്തകള്‍ അവരോടൊപ്പമുണ്ട്. അവരുടെ ഓര്‍മ്മകള്‍ സമാധാനത്തിനും ഐക്യത്തിനും പ്രചോദനമാകട്ടെയെന്നും യുവരാജ് എക്‌സില്‍ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്