ഹിമാചല്‍ പ്രദേശിലെ സോളനില്‍ പെർഫ്യൂം നിർമാണ ഫാക്ടറിയില്‍ തീപിടിത്തം. അപകടത്തില്‍ പരുക്കേറ്റ് ഒരു ജീവനക്കാരി മരിച്ചു.
സംഭവത്തില്‍ ആകെ 32 പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഒൻപതുപേരെ കാണാനില്ല. എൻഡിആർഎഫ് സംഘമടക്കം ഫാക്ടറിയില്‍ തിരച്ചില്‍ നടത്തുകയാണ്.
തീപിടിത്തം ഉണ്ടാകുമ്പോൾ 50 ഓളം പേർ ഫാക്ടറിക്കുള്ളിൽ ജോലി ചെയ്യുകയായിരുന്നു. 32 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിൽ ഗുരുതരമായി പൊള്ളലേറ്റ അഞ്ച് പേരെ ചണ്ഡീഗഡ് പിജിഐയിലേക്ക് മാറ്റി.
സംസ്ഥാന ദുരന്ത നിവാരണ സേനയും എൻഡിആർഎഫ് സംഘങ്ങളും ലോക്കൽ പോലീസും ഒരു ഡസൻ ഫയർ ടെൻഡറുകളും സ്ഥലത്തെത്തി. സമീപത്തെ ഫാക്ടറികളിലെ ജീവനക്കാരെയും ഒഴിപ്പിച്ചതായി പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്