യുവാവ് മറ്റൊരു വിവാഹം കഴിച്ചതിലെ പക; മുന്‍ കാമുകന്റെ ഭാര്യയ്ക്ക് എച്ച്‌ഐവി അണുബാധയുള്ള രക്തം കുത്തിവച്ച് യുവതി

JANUARY 25, 2026, 6:49 PM

കര്‍ണൂല്‍: എച്ച്‌ഐവി അണുബാധ അടങ്ങിയ രക്തം വനിത ഡോക്ടര്‍ക്ക് കുത്തിവെച്ച സംഭവത്തില്‍ 2 സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍.  ബി.ബോയ വസുന്ധര (34), കോങ്ക ജ്യോതി (40), രണ്ട് ആണ്‍കുട്ടികള്‍ എന്നിവരാണ് അറസ്റ്റിലായത്. വസുന്ധര സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ്.

ജനുവരി 10നാണ് ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ ത്രീ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തത്. സ്വകാര്യ ആശുപത്രിയിലെ അസിസ്റ്റന്റ് പ്രഫസറുടെ രക്തത്തിലാണ് എച്ച്‌ഐവി അടങ്ങിയ രക്തം കുത്തിവച്ചത്. വനിത ഡോക്ടറുടെ ഭര്‍ത്താവുമായി പ്രതികളില്‍ ഒരാള്‍ക്ക് ബന്ധമുണ്ടായിരുന്നു. ഡോക്ടര്‍ വിവാഹിതനായതിനു പിന്നാലെയുണ്ടായ പകയാണ് ഭാര്യയെ ആക്രമിക്കാന്‍ കാരണം. 

വസുന്ധരയും സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഡോക്ടര്‍ മറ്റൊരു വിവാഹം ചെയ്തു. ഇത് വസുന്ധരയെ വല്ലാതെ നിരാശപ്പെടുത്തി. പിന്നാലെയാണ് ഡോക്ടറുടെ ഭാര്യയെ ഉപദ്രവിക്കാനായി വസുന്ധര പദ്ധതിയിട്ടത്. കുര്‍ണൂല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിന്റെ സഹായത്തോടെയാണ് എച്ച്‌ഐവി ബാധിതനായ ഒരാളുടെ രക്ത സാമ്പിള്‍ വാങ്ങിയത്. ഗവേഷണ ആവശ്യത്തിനെന്ന് പറഞ്ഞാണ് ഇവര്‍ രക്ത സാമ്പിള്‍ ശേഖരിച്ചത്. പിന്നാലെ അത് വസുന്ധരയുടെ വീട്ടില്‍ സൂക്ഷിച്ചു. 

ജനുവരി 9ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. ഉച്ചഭക്ഷണം കഴിക്കാനായി തന്റെ സ്‌കൂട്ടറില്‍ വനിത ഡോക്ടര്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ സ്‌കൂട്ടറിലെത്തിയ രണ്ടുപേര്‍ മനപൂര്‍വം ഡോക്ടറെ ഇടിച്ചു വീഴ്ത്തി. ശേഷം വസുന്ധരയും ബൈക്കിലെത്തിയവരും സഹായിക്കാനെന്ന വ്യാജേന ഡോക്ടറുടെ അടുത്തേയ്ക്ക് എത്തി. ഡോക്ടറെ ഓട്ടോറിക്ഷയിലേക്ക് കയറ്റുന്നതിനിടെ എച്ച്‌ഐവി പോസറ്റീവായ രക്തം കുത്തിവെച്ചു. രക്തം കുത്തിവെച്ചതിനു ശേഷം പ്രതികള്‍ സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. 

സംഭവത്തിനിടെ ഡോക്ടര്‍ പ്രതികളെത്തിയ വാഹനത്തിന്റെ നമ്പര്‍ എഴുതിയെടുത്തിരുന്നു. ഇത് പൊലീസിനെ ഏല്‍പ്പിച്ചു. പിന്നീട് നടന്ന അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. വനിത ഡോക്ടറുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam