മുംബൈ: രാജ്യത്തെ ഏറ്റവും നീളമേറിയ കടല്‍പ്പാലമായ മുംബൈ അടല്‍ സേതുവില്‍നിന്ന് വനിതാ ഡോക്ടർ കടലിലേക്ക് ചാടി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. പരേല്‍ ദാദാസാഹിബ് ഫാല്‍ക്കേ റോഡില്‍ താമസിക്കുന്ന ഡോ. കിഞ്ജാല്‍ കാന്തിലാല്‍ ഷാ(43) ആണ് പാലത്തില്‍നിന്ന് ചാടിയത്. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം ഉണ്ടായത്.
യുവതി ടാക്സി കാറില്‍ എത്തി വാഹനം നിർത്താൻ ആവശ്യപ്പെടുകയും പിന്നാലെ പാലത്തില്‍നിന്ന് താഴേക്ക് ചാടിയെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ട്. തിങ്കളാഴ്ച വൈകിട്ട് മുതല്‍ യുവതിക്കായി കടലില്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം, സംഭവം ആത്മഹത്യയാണെന്നും ഡോക്ടറുടെ വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും പോലീസ് വ്യക്തമാക്കി.
അതേസമയം വിഷാദരോഗത്തിന് ചികിത്സയിലായിരുന്ന വനിതാ ഡോക്ടർ പരേലിലെ അപ്പാർട്ട്മെന്റില്‍ അച്ഛനൊപ്പമാണ് താമസിച്ചിരുന്നത്. തിങ്കളാഴ്ച വൈകിട്ടോടെ വീടിന് സമീപത്തുനിന്ന് ടാക്സി വിളിച്ച യുവതി, അടല്‍ സേതുവിലേക്ക് പോകാൻ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു. വാഹനം പാലത്തില്‍ കയറി അല്പദൂരം പിന്നിട്ടതോടെ കാർ നിർത്തണമെന്ന് യുവതി ആവശ്യപ്പെട്ടു. ഡ്രൈവർ ആദ്യം ഇതിന് വിസമ്മതിച്ചെങ്കിലും യുവതി നിർബന്ധം പിടിച്ചതോടെ കാർ നിർത്തുകയായിരുന്നു. തുടർന്ന് കാറില്‍നിന്നിറങ്ങിയ യുവതി പാലത്തില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നും ആണ് പോലീസ് വ്യക്തമാക്കുന്നത്.
സംഭവം നടന്നയുടൻ ടാക്സി ഡ്രൈവർ നവി മുംബൈ പോലീസിനെ വിവരമറിയിച്ചിരുന്നു. തുടർന്ന് കോസ്റ്റല്‍ പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചെങ്കിലും യുവതിയെ കണ്ടെത്താനായില്ല. അതിനിടെ, വീട്ടിലെത്തിയ പിതാവ് യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. ജീവിതം അവസാനിപ്പിക്കാനായി അടല്‍ സേതുവിലേക്ക് പോവുകയാണെന്നാണ് കുറിപ്പിലുണ്ടായിരുന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അടല്‍സേതുവില്‍ നിന്ന് ചാടിയത് വനിതാ ഡോക്ടറാണെന്ന് സ്ഥിരീകരിച്ചത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്