ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക് ഉണ്ടാകുന്നതും ഭാര്യ പിനാഗി വീട്ടിൽ പോകുന്നതും ഒന്നും പുതുമയുള്ള കാര്യമല്ല. എന്നാൽ ഇവിടെ ഇത്തിരി വ്യത്യാസം ഉള്ള വാർത്ത ആണ് പുറത്തു വരുന്നത്.
പിണങ്ങി പോയ ഭാര്യയെ തിരികെ വിടാൻ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട അമ്മായിയമ്മയ്‌ക്കെതിരെ യുവാവ് പൊലീസില്‍ പരാതി നല്‍കി എന്നാണ് പുറത്തു വരുന്ന വിവരം. ആഗ്ര കുടുംബ കോടതി വിഷയം ഫാമിലി കൗണ്‍സിലിംഗ് സെന്ററിലേക്ക് മാറ്റിയതോടെയാണ് സംഭവം വാർത്തയായത്.
2022ലാണ് ആഗ്രയിലെ ഇറാദത്ത് നഗറില്‍ നിന്നുള്ള യുവാവും ഫിറോസാബാദ് ജില്ലയിലെ രാംഗഢില്‍ നിന്നുള്ള യുവതിയും വിവാഹിതരായത്. വൈകാതെ തന്നെ ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ തുടങ്ങി. ആറ് മാസം തികയും മുമ്പ് യുവതി വഴക്കിനെ തുടർന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങി.
എന്നാൽ തുടർന്ന് തിരികെ കൊണ്ടുവരാനായി ചെന്ന യുവാവിനോട് അമ്മായിയമ്മ 50,000രൂപ ആവശ്യപ്പെട്ടു എന്നാണ് പുറത്തു വരുന്ന വിവരം. സുഹൃത്തിനോട് കടംവാങ്ങി അന്ന് തുക നല്‍കി. ഭാര്യയേയും കൂട്ടി വീട്ടിലെത്തി. എന്നാല്‍ ഇരുവരും തമ്മില്‍ വീണ്ടും പ്രശ്നങ്ങള്‍ തുടങ്ങി. തുടർന്ന് വീണ്ടും യുവതി സ്വന്തം വീട്ടിലേക്ക് പോയി.
എന്നാൽ തിരികെ വിളിക്കാൻ പോയ യുവാവിനോട് ഇത്തവണ അഞ്ച് ലക്ഷം രൂപയാണ് അമ്മായിയമ്മ ആവശ്യപ്പെട്ടത്. മകള്‍ തിരിച്ചെത്തിയതു മുതല്‍ അഞ്ച് ലക്ഷം രൂപ ചെലവാക്കിയെന്നും ആ തുക നല്‍കിയാല്‍ മാത്രമേ അവളെ നിങ്ങള്‍ക്കൊപ്പം വിടുകയുള്ളൂവെന്നും അമ്മായിയമ്മ പറഞ്ഞു. ഇതോടെ യുവാവ് പൊലീസില്‍ പരാതി നല്‍കി. കുടുംബകോടതിയില്‍ അഞ്ച് ലക്ഷം നല്‍കിയാല്‍ മാത്രമേ മകളെ വിടുകയുള്ളൂവെന്ന് ഈ സ്ത്രീ വാശിപിടിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
എന്നാല്‍ കൗണ്‍സിലിങ്ങിനിടെ ഭാര്യക്ക് അയല്‍വാസിയുമായി വിവാഹേതര ബന്ധമുണ്ടെന്നും ഇതാണ് പ്രശ്നങ്ങള്‍ക്ക് പിന്നിലെന്നും യുവാവ് ആരോപിച്ചു എന്നും റിപ്പോർട്ടുകൾ ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്