പീ‌ഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്യാതെ ഇറങ്ങില്ലെന്ന് പറഞ്ഞു ജലസംഭരണിക്ക് മുകളിൽ കയറി യുവതി; പിന്നീട് സംഭവിച്ചത് 

FEBRUARY 12, 2024, 4:37 PM

തന്നെ പീ‌ഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ ജില്ലാ കളക്ടറുടെ ഓഫീസിന് സമീപത്തെ ജലസംഭരണിക്ക് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി ദളിത് സ്ത്രീ. രാജസ്ഥാനിലെ ജയ്‌പൂരിലാണ് സംഭവം ഉണ്ടായത്. 

അതേസമയം സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ സ്ത്രീയെ അനുനയിപ്പിച്ച്‌ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതോടെ താഴെ വലകള്‍ കെട്ടി പൊലീസ് സ്ത്രീക്ക് സുരക്ഷിതത്വം ഉറപ്പാക്കി. തുടർന്ന് ജലസംഭരണിക്ക് മുകളില്‍ കയറിയ പൊലീസ് ഉദ്യോഗസ്ഥർ കാര്യങ്ങള്‍ സംസാരിച്ച്‌ ബോദ്ധ്യപ്പെടുത്തിയ ശേഷമാണ് സ്ത്രീ താഴെ ഇറങ്ങിയത്.

എന്നാൽ സ്ത്രീയെ പിന്നീട് കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. പപ്പു ഗുജ്ജാർ എന്നയാളുടെ പേരിലാണ് ഇക്കഴിഞ്ഞ ജനുവരി 16ന് യുവതി പീഡന പരാതി നല്‍കിയത്. പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് പ്രതിക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു യുവതി ജലസംഭരണിക്ക് മുകളില്‍ കയറിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam