ചെന്നൈ: കുടുംബവഴക്കിനെ തുടർന്ന് തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്തു. 35 കാരിയായ സ്ത്രീ 2 പെൺമക്കൾക്കൊപ്പമാണ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്.
റാണിപേട്ടിലെ റെയിൽവേ സ്റ്റേഷനിലാണ് ദാരുണമായ സംഭവം. വെണ്ണില എന്ന യുവതിയും അഞ്ചും മൂന്നും വയസ്സുള്ള പെൺമക്കളും മരിച്ചു.
സൈനിക ഉദ്യോഗസ്ഥനായ ഭർത്താവിൻ്റെ ആദ്യ ഭാര്യയുമായുള്ള തർക്കത്തിന് പിന്നാലെയാണ് സംഭവം. തര്‍ക്കം പതിവായിരുന്നെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.
മൂവരും സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്