ഭർത്താവിനെ കടുവ പിടിച്ചെന്ന് പ്രചരിപ്പിച്ച് വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ ഭാര്യ പിടിയിൽ. 45കാരനായ വെങ്കിട സ്വാമിയെ ആണ് ഭാര്യ സല്ലാപുരി കൊലപ്പെടുത്തിയത്.മൈസൂരു ജില്ലയിലെ ചിക്കഹെജ്ജൂർ ഗ്രാമത്തിലാണ് സംഭവം.
കഴിഞ്ഞ ദിവസമാണ് വെങ്കിടിനെ കാണാനില്ലെന്നും കടുവ പിടിച്ചുകൊണ്ടുപോയതാണെന്നും സല്ലാപുരി എല്ലാവരെയും അറിയിച്ചത്.അതേ ദിവസം വനാതിർത്തിയിൽ നാട്ടുകാർ കടുവയെ കണ്ടതിനാൽ സല്ലാപുരി പറഞ്ഞത് സത്യമാണെന്ന് എല്ലാവരും കരുതി.എന്നാൽ മൃതദേഹ ഭാഗങ്ങളോ മറ്റ് തെളിവോ കിട്ടിയില്ല. ഇതോടെയാണ് വനം വകുപ്പിനും പോലീസിനും സംശയം തോന്നിയത്.ഇതിനു പിന്നാലെ പോലീസ് ഇവരുടെ വീട്ടിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകം ആണെന്ന് തെളിഞ്ഞത്.
പിന്നാലെ യുവതിയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിനു കാരണം പുറത്ത് വന്നത്. ഭക്ഷണത്തിൽ വിഷം ചേർത്ത് ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന്റെ പിൻവശത്തേക്ക് വലിച്ചിഴച്ച് ചാണകക്കൂമ്പാരത്തിൽ ഒളിപ്പിച്ചതായി സ്ത്രീ പിന്നീട് സമ്മതിച്ചു. കക്ക ഫാമിൽ ജോലി ചെയ്തിരുന്ന സമയത്ത്, വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് സർക്കാർ 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുന്നുണ്ടെന്ന് പറയുന്നത് കേട്ടാണ് കൊലപാതകം ആസൂത്രണം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്നും അവർ സമ്മതിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്