ദില്ലി: വിവാദങ്ങൾക്ക് തിരികൊളുത്തി ഇലക്ടറൽ ബോണ്ടിൽ വീണ്ടും ചോദ്യങ്ങളുയർത്തുകയാണ് പരാതിക്കാർ.
ഇലക്ട്രൽ ബോണ്ടുകളുടെ വിവരങ്ങൾ മറയ്ക്കാൻ ഒത്തുകളി നടന്നെന്ന് ഹർജിക്കാർ ആരോപിച്ചു. സാന്റിയോഗോ മാർട്ടിൻ കോടികൾ നൽകിയതിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെടുമെന്നും ഹർജിക്കാർ പറഞ്ഞു.
സുപ്രീംകോടതിയെ ഇക്കാര്യം ബോധിപ്പിക്കുമെന്ന് ഹർജിക്കാർ അറിയിച്ചു. ബോണ്ടുകളുടെ സീരിയൽ നമ്പർ എന്തിന് മറച്ചെന്ന് പ്രശാന്ത് ഭൂഷൺ ചോദിച്ചു.
ഇലക്ടറൽ ബോണ്ടിലൂടെ ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് ബിജെപിക്കായിരുന്നു. ഏറ്റവും കൂടുതൽ ബോണ്ട് വാങ്ങി സംഭാവന ചെയ്തത് സാന്റിയാഗോ മാർട്ടിന്റെ കമ്പനിയായ ഫ്യൂച്ചർ ഗെയിമിങ് ആന്‍റ് സർവീസസാണ്.
1208 കോടിയാണ് വിവാദ വ്യവസായിയുടെ കമ്പനി രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ട് വാങ്ങി സംഭാവന ചെയ്തത്. ഇഡി നടപടി നേരിട്ട കമ്പനിയാണിതെന്നതും ശ്രദ്ധേയം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്