ബീഹാർ: വിവാഹ വീഡിയോഗ്രാഫർ വരൻ്റെ സഹോദരിയോടൊപ്പം ഒളിച്ചോടിയതായി റിപ്പോർട്ട്. മുസാഫർപൂർ ജില്ലയില്‍ വിവാഹ ചടങ്ങു റെക്കോർഡ് ചെയ്യാനെത്തിയ വീഡിയോഗ്രാഫർ ആണ് വരൻ്റെ സഹോദരിയോടൊപ്പം ഒളിച്ചോടിയത്. ചന്ദ്‌വാര ഘട്ട് ദാമോദർപൂർ മേഖലയിലാണ് സംഭവം.
അതേസമയം വീഡിയോഗ്രാഫർ ഗോലു കുമാർ തൻ്റെ മകളെ വിവാഹം കഴിപ്പിച്ച് തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് യുവതിയുടെ പിതാവ് ലക്ഷ്മണ്‍ റായ് പോലീസില്‍ പരാതി നല്‍കി. മാർച്ച് നാലിന് തന്റെ മകള്‍ മാർക്കറ്റില്‍ പോയെന്നും അന്നു മുതലാണ് മകളെ കാണാതായതെന്നും റായ് പറഞ്ഞു.
അതേസമയം വ്യാപകമായ തിരച്ചില്‍ നടത്തിയിട്ടും മകളെ കണ്ടെത്താൻ വീട്ടുകാർക്ക് കഴിഞ്ഞില്ല. തുടർന്നാണ് പോലീസിൻ്റെ സഹായം തേടിയതെന്നും കല്യാണം ചിത്രീകരിക്കാൻ എത്തിയ ഗ്രാമത്തില്‍ നിന്നുള്ള ഒരാള്‍ തൻ്റെ മകളുമായി ഒളിച്ചോടിയതായി മരുമകൻ തന്നെ അറിയിച്ചതായും റായ് പരാതിയിൽ പറയുന്നു.
അതേസമയം വിവരം അറിഞ്ഞതിനെ തുടർന്ന് യുവാവിൻ്റെ വീട് സന്ദർശിച്ച് പിതാവിനോട് മക്കളെ കുറിച്ച് അന്വേഷിച്ചെങ്കിലും കുടുംബം ഈ വിവരം നിരസിക്കുകയായിരുന്നു . എന്നാല്‍, വീഡിയോഗ്രാഫർ യുവതിയോടൊപ്പം ഗ്രാമത്തില്‍ എത്തിയിരുന്നുവെങ്കിലും ഇരുവരും താമസിയാതെ നാടുവിട്ടെന്നാണ് നാട്ടുകാർ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്