അഹമ്മദാബാദ്: ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ബില്ല് കൊടുക്കാതെ മുങ്ങിയ യുവതിയെയും സുഹൃത്തുക്കളെയും ട്രാഫിക് ബ്ലോക്കില്‍ വച്ച് പിടികൂടി ഹോട്ടലുടമ. 10,900 രൂപയുടെ ഭക്ഷണം കഴിച്ച ശേഷം യുവതിയും സംഘവും പണം നല്‍കാതെ ഹോട്ടലില്‍ നിന്ന് കടന്നുകളയുകയായിരുന്നു. രാജസ്ഥാനിലെ മൗണ്ട് അബുവിലാണ് സംഭവം.
അവധി ആഘോഷമാക്കാന്‍ ഇറങ്ങിത്തിരിച്ചതായിരുന്നു സംഘം. ശുചിമുറിയിലേക്ക് കയറിപ്പോയി തിരികെ ഇറങ്ങിയ ശേഷം ഓരോരുത്തരും കാറില്‍ ചെന്നിരുന്നു. പിന്നീട് സ്ഥലത്ത് നിന്നും മുങ്ങുകയായിരുന്നു.
മുങ്ങിയെന്നറിഞ്ഞതോടെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ഹോട്ടലുടമയും ജീവനക്കാരനും ഇവരെ പിന്തുടര്‍ന്നു. ഗുജറാത്ത് അതിര്‍ത്തിക്ക് സമീപത്ത് വച്ച് യുവാക്കളുടെ കാര്‍ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയതോടെ ഹോട്ടലുടമ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ യുവതിയടക്കം 5 പേരെ അറസ്റ്റ് ചെയ്തു.
ബില്ലടയ്ക്കാന്‍ കൈയില്‍ പണമില്ലായിരുന്നുവെന്നും സുഹൃത്തിനെ വിളിച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്യാമെന്നും ഇവര്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
<blockquote
class="twitter-tweet" data-media-max-width="560"><p lang="hi"
dir="ltr">गुजरात के 5 पर्यटकों ने राजस्थान के माउंट आबू में
रेस्टोरेंट पर 10900 रुपए का खाना खाया और बिल चुकाए बिना भाग निकले। जाम
में फंस गए और पकड़े गए। फिर माफी मांगी। दोस्त को कॉल करके उससे खाने का
ऑनलाइन पेमेंट कराया। <a
href="https://t.co/DAqu8KEmrb">pic.twitter.com/DAqu8KEmrb</a></p>—
Sachin Gupta (@SachinGuptaUP) <a
href="https://twitter.com/SachinGuptaUP/status/1983161455521534293?ref_src=twsrc%5Etfw">October
28, 2025</a></blockquote>
<script async src="https://platform.twitter.com/widgets.js"
charset="utf-8"></script>
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
