കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഏകദേശം 34 ലക്ഷം ആധാര്‍ കാര്‍ഡ് ഉടമകള്‍ നിര്യാതരായവരെന്ന് കണ്ടെത്തിയെന്ന് യുഐഡിഎഐ (യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ). ബംഗാളില്‍ എസ്ഐആറിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. യുഐഡിഎഐ അധികൃതര്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ വിവരം അറിയിച്ചിട്ടുണ്ട്.
എസ്ഐആറിന്റെ പ്രക്രിയ പുരോഗമിക്കുന്നതിനിടെ യുഐഡിഎഐയും സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫിസര്‍ മനോജ് കുമാര്‍ അഗര്‍വാളും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഈ വിവരങ്ങള്‍ പങ്കുവച്ചത്. 2009 ജനുവരിയില്‍ ആധാര്‍ കാര്‍ഡ് നിലവില്‍ വന്നതിന് ശേഷം പശ്ചിമ ബംഗാളില്‍ ഏകദേശം 34 ലക്ഷം ആധാര്‍ കാര്‍ഡ് ഉടമകള്‍ മരിച്ചുപോയെന്നാണ് യുഐഡിഎഐ അധികൃതര്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരിക്കുന്നത്.
വോട്ടര്‍ ഡാറ്റ പരിശോധിക്കുന്നതിനും പൊരുത്തക്കേടുകള്‍ തിരിച്ചറിയുന്നതിനും മറ്റുമാണ് യോഗം വിളിച്ചത്. മരിച്ചവര്‍, വിദേശ രാജ്യങ്ങളില്‍ കഴിയുന്നവര്‍, മറ്റ് വ്യാജ വോട്ടര്‍മാര്‍ തുടങ്ങിയവരെ കണ്ടെത്തി ഡാറ്റ പരിശോധിക്കുന്നതിനും മറ്റും യുഐഡിഎഐയുമായി സഹകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ എല്ലാ സംസ്ഥാന ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്. മരിച്ച പൗരന്മാരെക്കുറിച്ചുള്ള യുഐഡിഎഐയുടെ വിവരങ്ങള്‍ വോട്ടര്‍ പട്ടിക പുതുക്കാന്‍ സഹായിക്കുമെന്നും സിഇഒയുടെ ഓഫിസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
