ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണ്ണ സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. എല്ലാ വോട്ടർമാരും ഈ ചരിത്രത്തിൽ പങ്കാളികളാകണം. തെരഞ്ഞെടുപ്പ് കാലം രാജ്യത്തിൻ്റെ അഭിമാനം എന്നതാണ് മുദ്രാവാക്യമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.
രാജ്യത്ത് 97 കോടി വോട്ടർമാരാണുള്ളതെന്നും 10.5 ലക്ഷം പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീണഷര്‍ അറിയിച്ചു.
1.8 കോടി കന്നി വോട്ടർമാരില്‍ 85 ലക്ഷം പെൺകുട്ടികളാണ്. ഒന്നര കോടി ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പ് നിയന്ത്രിക്കുക. 49.7 കോടി പുരുഷ വോട്ടർമാരും 47.1 കോടി സ്ത്രീ വോട്ടർമാരുമുണ്ട്. 8000 ട്രാൻസ്ജെൻഡർ വോട്ടര്‍മാരുമുണ്ട്. 19.74 കോടി യുവ വോട്ടര്‍മാരാണുള്ളത്.
കുടിവെള്ളം, ശൗചാലയം, വീൽച്ചെയർ, മെഡിക്കൽ സൗകര്യങ്ങൾ പോളിംഗ് ബൂത്തുകളിൽ സജ്ജമാക്കും. 5 വയസിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലേറെ വൈകല്യം ഉള്ളവർക്കും വോട്ട് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്താം.
സുരക്ഷ സംവിധാനങ്ങൾക്ക് 24x7 കൺട്രോൾ റൂം നെറ്റ് വർക്ക് ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്