ഹൈദരാബാദ്: ഹൈദരാബാദിൽ ബീഫ് വിളമ്പിയതിന്റെ പേരിൽ അതിക്രമം നടത്തി മലയാളി ഹോട്ടൽ പൂട്ടിച്ചതായി റിപ്പോർട്ട്. ബജരംഗ് ദൾ പ്രവർത്തകരാണ് ഹോട്ടൽ പൂട്ടിച്ചത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. വിദേശ സർവ്വകലാശാലയ്ക്ക് സമീപം പ്രവർത്തിച്ചുവന്നിരുന്ന ഹോട്ടലിന് നേരെയാണ് അതിക്രമം ഉണ്ടായത്.
ബീഫ് വിളമ്പിയ ജോഷിയേട്ടൻ തട്ടുകടയാണ് അടപ്പിച്ചത്. സംഭവത്തിൽ ഹോട്ടലുടമകളുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കേസെടുത്തതിന് പിന്നാലെ ബജരംഗ് ദൾ പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
