ചെന്നൈ: വിജയ് നയിച്ച തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിയില്‍ തിക്കിലും തിരക്കിലുംപെട്ട് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 31 പേര്‍ മരിച്ചു. കരൂരില്‍ നടന്ന റാലിക്കിടെയാണ് അപകടം. ഇരുപതിലേറെ പേര്‍ കുഴഞ്ഞ് വീണുവെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തളര്‍ന്നു വീണവരില്‍ നിരവധി കുട്ടികളും ഉണ്ടെന്നാണ് വിവരം.
അപകടം ഉണ്ടായതിന് പിന്നാലെ തന്റെ പ്രസംഗം പൂര്‍ത്തിയാക്കാതെ വിജയ് സംഭവസ്ഥലത്ത് നിന്നും മടങ്ങി. പ്രദേശത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ ആംബുലന്‍സുകള്‍ എത്തുകയാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
