കഴിഞ്ഞ ദിവസമാണ് ആരാധകരുടെ പ്രിയ താരം വിജയ് രാഷ്ട്രീയ പ്രവേശനം നടത്തിയത്. ഇതിന് പിന്നാലെ തന്റെ പാർട്ടിയായ തമിഴക വെട്രി കഴകം പ്രവർത്തകർക്ക് ആദ്യ നിർദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് വിജയ്.
രാഷ്ട്രീയപ്രവർത്തനം മാന്യമായിരിക്കണമെന്നാണ് താരത്തിന്റ ആദ്യ നിര്‍ദ്ദേശശം. സാമൂഹികമാധ്യമങ്ങളിലൂടെ മറ്റ് രാഷ്ട്രീയനേതാക്കളെയോ വിമർശകരെയോ അധിക്ഷേപിക്കരുതെന്നും വിജയ് തമിഴക വെട്രി കഴകം ഭാരവാഹികൾക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്.
അതേസമയം നാളെ ആരാധക കൂട്ടായ്മ ഭാരവാഹികളുമായി വിജയ് കൂടിക്കാഴ്ച നടത്തിയേക്കും. രണ്ട് മാസത്തിനുള്ളിൽ കടലൂരിലോ തിരുച്ചിറപ്പള്ളിയിലോ വമ്പൻ പൊതുയോഗം വിളിക്കാനും രാഷ്ട്രീയനയം പ്രഖ്യാപിക്കാനുമാണ് ആലോചന എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്