ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ഡിഎംകെ അധികാരം നിലനിർത്തുമെന്ന് പ്രീ പോൾ സർവേ പ്രവചനം. അഗ്നി ന്യൂസ് നടത്തിയ സർവേ പ്രകാരം ഡിഎംകെ സഖ്യം ഏകദേശം 180 സീറ്റുകൾ നേടി വീണ്ടും അധികാരത്തിലെത്തുമെന്ന് സൂചന.
പെരമ്പൂരിൽ മത്സരിക്കുകയാണെങ്കിൽ നടനും തമിഴഗ വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ് തോൽക്കുകയും രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്യുമെന്ന് സർവേ പറയുന്നു. എഐഎഡിഎംകെ സഖ്യം ഏകദേശം 54 സീറ്റുകളിൽ ഒതുങ്ങുമെന്നും പ്രവചനം വ്യക്തമാക്കുന്നു. വിജയിയുടെ പാർട്ടിയായ ടിവികെ സംസ്ഥാനത്ത് 9.7 ശതമാനം വോട്ട് നേടുമെന്നാണ് വിലയിരുത്തൽ.
അതേസമയം, ന്യൂസ് 18 നടത്തിയ മറ്റൊരു സർവേയിൽ ടിവികെക്ക് രണ്ട് മുതൽ എട്ട് വരെ സീറ്റുകൾ നേടാനാകുമെന്നാണ് പ്രവചനം. വിജയ് പെരമ്പൂരിലെ വടക്കൻ ചെന്നൈ മേഖലയിൽ നിന്നായിരിക്കും തിരഞ്ഞെടുപ്പ് അരങ്ങേറ്റമെന്നാണ് റിപ്പോർട്ടുകൾ. ഉടൻ തന്നെ പെരമ്പൂരിൽ നിന്ന് പ്രചാരണം ആരംഭിക്കാനാണ് തീരുമാനം എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
കണ്ണദാസൻ നഗറിലെ കൊടുങ്ങയൂരിൽ വിജയിക്ക് താമസിക്കാനായി പാർട്ടി വാടകയ്ക്ക് വീട് എടുത്തതായും റിപ്പോർട്ടുണ്ട്. ഐസിഎഫ് കോച്ച് ഫാക്ടറി സ്ഥിതി ചെയ്യുന്ന പെരമ്പൂർ പ്രദേശം തൊഴിലാളികളും മധ്യവർഗ കുടുംബങ്ങളും കൂടുതലായി താമസിക്കുന്ന മേഖലയാണ്. വണ്ണിയാർ, വൊഡയാർ, തേവർ, മുതലിയാർ സമുദായങ്ങളുടെ സ്വാധീനമുള്ള ഈ മണ്ഡലത്തിൽ വോട്ടർ അടിത്തറ ഉറപ്പിക്കാൻ ടിവികെ ശ്രമം ശക്തമാക്കിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
