ഗവർണറെ വീണ്ടും കണ്ടു വിജയ്; സർക്കാർ രൂപീകരണ അവകാശവാദവുമായി ടിവികെ

MAY 7, 2026, 12:56 AM

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണ നീക്കങ്ങൾ ശക്തമാകുന്നതിനിടെ വിജയ് വീണ്ടും ഗവർണറെ സന്ദർശിച്ചതായി റിപ്പോർട്ട്. ഇന്നലെ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ഇന്നും തമിഴ്നാട് ഗവർണറുടെ ചുമതലയുള്ള രാജേന്ദ്ര ആർലേക്കർനെ വിജയ് കണ്ടു.

ഭൂരിപക്ഷം തെളിയിക്കാൻ ടിവികെ തയ്യാറാണെന്ന് വിജയ് ഗവർണറെ അറിയിച്ചതായാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയതായും റിപ്പോർട്ടുണ്ട്.

234 അംഗ നിയമസഭയിൽ 108 സീറ്റുകളാണ് ടിവികെ നേടിയിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിനായി 118 അംഗങ്ങളുടെ പിന്തുണ ആവശ്യമായതിനാൽ അധിക പിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കോൺഗ്രസ് ഇതിനകം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സിപിഐ, സിപിഎം, വിസികെ എന്നീ പാർട്ടികളോടും വിജയ് പിന്തുണ അഭ്യർത്ഥിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

അതേസമയം, ഡിഎംകെ മുന്നണിയിലെ ചില പാർട്ടികളെയും ടിവികെ സമീപിക്കുന്നതായി സൂചനയുണ്ട്. എൻഡിഎയിലെ പിഎംകെയുമായി അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഇതിനിടെ എഐഎഡിഎംകെയിൽ നിന്നുമുള്ള ചില നേതാക്കൾ ടിവികെയെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യത്തിൽ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയ്ക്ക് മേൽ സമ്മർദ്ദം ശക്തമാകുന്നതായും രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam